
ചങ്ങനാശേരി : പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് 24 ന് ചങ്ങനാശേരിയിൽ സ്വീകരണം നൽകും. ഇതിന് മുന്നോടിയായി 501 അംഗ സ്വാഗതസംഘം രൂപീകരിച്ചു. യു.ഡി.എഫ് ജില്ലാ കൺവീനർ അഡ്വ.ഫിൽസൺ മാത്യു ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ പി.എൻ നൗഷാദ് അദ്ധ്യക്ഷത വഹിച്ചു. മുസ്ലിംലീഗ് ജില്ലാ പ്രസിഡന്റ് അസീസ് ബഡായി മുഖ്യപ്രഭാഷണം നടത്തി. കൺവീനർ മാത്തൂകുട്ടി പ്ലാത്താനം, കെ.എഫ് വർഗീസ്, പി.എസ് രഘുറാം, വി.ജെ ലാലി, പി.എച്ച് നാസർ, വിനു ജോബ്, കെ.എ ജോസഫ്, ബാബു കോയിപ്പുറം, പി.എം കബീർ, എം.എ. സജാദ് എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
