SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.32 PM IST

കണ്ണൂർ പുഷ്‌പോത്സവം ഇന്ന് സമാപിക്കും

Increase Font Size Decrease Font Size Print Page
pushpamela

കണ്ണൂർ: പത്തു ദിവസമായി കണ്ണൂർ പൊലീസ് മൈതാനിയിൽ നടന്നുവരുന്ന കണ്ണൂർ പുഷ്‌പോത്സവം ഇന്ന് സമാപിക്കും. ഇതോടനുബന്ധിച്ചുള്ള

മുഖാമുഖ ഛായാചിത്രരചനയ്ക്ക് പ്രമുഖ ചിത്രകാരൻ വർഗീസ് കളത്തിലിന്റെ നേതൃത്വത്തിൽ എം.ദാമോദരൻ,​രാജീവൻ പാറയിൽ, സലീഷ് ചെറുപുഴ, സന്തോഷ് ചുണ്ട, വാസവൻ പയ്യട്ടം. ഷൈജു അഴിക്കോട്, എം.പി.രവീണ, ഷൻജു അഴീക്കോട് , നികേഷ് കരുണാകരൻ, ടി.ടി.ഉണ്ണിക്കൃഷ്ണൻ, ആർ.കെ.രാധാകൃഷ്ണൻ, ഉമേഷ് ചാല, ഭാനു രാജ് എന്നിവർ സന്ദർശകരുടെ ചിത്രം വരച്ചു നൽകി. ഛായാചിത്ര രചന പ്രശസ്ത ചിത്രകാരൻ കെ.കെ.ആർ വെങ്ങര ഉദ്ഘാടനം ചെയ്തു. വർഗീസ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. എം.ബാലകൃഷ്ണൻ, അനിത ശേഖർ സംസാരിച്ചു.രാവിലെ നടന്ന ഭക്ഷ്യവിഭവ ക്ലാസിൽ യു.കെ.ബീന നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. ഷെഫ് റഷീദ് മുഹമ്മദ് ക്ലാസെടുത്തു. ഇന്ന് വൈകീട്ട് സമാപന സമ്മേളനം മന്ത്രി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY