SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

കരക്കക്കാവിൽ സ്വാഗതസംഘം ഓഫീസ് തുറന്നു

Increase Font Size Decrease Font Size Print Page
karakkakavu

പിലിക്കോട്. മേയ് അഞ്ചുമുതൽ എട്ടുവരെ നടക്കുന്ന കാലിക്കടവ് ശ്രീ കരക്കക്കാവ് ഭഗവതി ക്ഷേത്രം കളിയാട്ട മഹോത്സവത്തിന്റെ സ്വാഗതസംഘം ഓഫീസ് പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇ.കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എം.വിനോദ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ അന്നദാന ഫണ്ട് സമാഹരണം ഉദ്ഘാടനം ക്ഷേത്രം കോയ്മ കേണോത്ത് കുഞ്ഞികൃഷ്ണൻ അടിയോടിയും ക്ഷേത്രം അകമ്പടി കാട്ടൂർ നാരായണൻ നായരും നിർവ്വഹിച്ചു. പുതിയവളപ്പിൽ കൊട്ടൻ കാരണവരും ക്ഷേത്രം സ്ഥാനികരും ചേർന്ന് ഫണ്ട് ഏറ്റുവാങ്ങി. ചന്തേര പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ കെ.പ്രശാന്ത് മുഖ്യാതിഥി ആയിരുന്നു. പഞ്ചായത്തംഗം വി.എം.കുമാരൻ, ഭാസ്കരൻ പ്രവർത്തിക്കാർ, കുഞ്ഞമ്പു പ്രവർത്തിക്കാർ, എം.വി.തമ്പാൻ പണിക്കർ, ക്ഷേത്രം സെക്രട്ടറി കെ.വി.വിജയൻ, എം.ഷീബ സംസാരിച്ചു. പി.പി.പ്രകാശൻ സ്വാഗതവും എം.നരേന്ദ്രൻ നന്ദിയും പറഞ്ഞു.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY