
കൊച്ചി: ആഴക്കടൽ കാഴ്ചകളും കൗതുകമുണർത്തുന്ന കടലറിവുകളുമായി സി.എം.എഫ്.ആർ.ഐയുടെ ഓപ്പൺ ഹൗസ് പ്രദർശനം ഇന്ന് നടക്കും. 79-ാം സ്ഥാപക ദിനാഘോഷത്തിന്റെ ഭാഗമായി രാവിലെ ഒൻപത് മുതൽ മൂന്ന് വരെ സി.എം.എഫ്.ആർ.ഐ പൊതുജനങ്ങൾക്കായി തുറന്നിടും.
തിമംഗലം, ഡോൾഫിൻ തുടങ്ങിയ കടൽ സസ്തനികളെ (മറൈൻ മാമ്മൽ) കുറിച്ചുള്ള പ്രത്യേക പവലിയനുമുണ്ട്. വിവിധ ഗവേഷണവിഭാഗങ്ങൾ ഒരുക്കുന്ന പ്രദർശനം, അപൂർവ ശേഖരങ്ങളുള്ള മ്യൂസിയം, മറൈൻ അക്വേറിയം, ലബോറട്ടറികൾ, ഹാച്ചറികൾ തുടങ്ങിയ സന്ദർശിക്കാനും വിദഗ്ധരുമായി ആശയവിനിമയം നടത്താനും അവസരമുണ്ടാകും. കാർഷിക അനുബന്ധ മേഖലകളിലെ ഉന്നത പഠനം, തൊഴിൽസാദ്ധ്യതകൾ എന്നിവ പരിചയപ്പെടുത്തുന്ന പ്രത്യേക സെഷൻ 2.30 മുതൽ നാല് വരെ നടക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
