SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.43 PM IST

പുരസ്കാരം സമർപ്പിച്ചു

Increase Font Size Decrease Font Size Print Page
photo
10ാമത് വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം സംസ്കൃത പണ്ഡിതനും ഭാഗവത സപ്താഹ ആചാര്യനുമായ കിഴക്കുംപാട്ട് വിനോദ് കുമാര ശർമ്മയ്ക്ക് സ്വാമി ചിദാനന്ദപുരി സമർപ്പിക്കുന്നു

നന്മണ്ട: കൊളത്തൂർ ശ്രീ ഗണേശ സാധന സേവാസമിതി തൈപ്പൂയ്യം വിവിധ പരിപാടികളോടെ ആഘോഷിച്ചു. കൊളത്തൂർ സ്‌കന്ദപുരിയിൽ കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. 10ാമത് വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്‌കാരം സംസ്‌കൃത പണ്ഡിതനും ഭാഗവത സപ്താഹ ആചാര്യനുമായ കിഴക്കുംപാട്ട് വിനോദ് കുമാര ശർമ്മക്കും, നാലാമത് കർമശ്രേഷ്ഠ പുരസ്‌കാരം ആർ ജി ഗ്രൂപ്പ് ചെയർമാൻ ആർ. ജി രമേഷിനും സ്വാമി ചിദാനന്ദപുരി സമർപ്പിച്ചു. കൊയിലാണ്ടി ആർഷ വിദ്യാപീഠം ആചാര്യൻ ശശി കമ്മട്ടേരി അദ്ധ്യക്ഷത വഹിച്ചു. ഡോ. എൻ. ആർ മധു മുഖ്യപ്രഭാഷണം നടത്തി. ഗണേശ സാധന സേവാസമിതി ജനറൽ സെക്രട്ടറി സുമേഷ് നന്ദാനത്ത് ആമുഖഭാഷണം നടത്തി. ഗണേശ സാധന സേവാസമിതി പ്രസിഡന്റ് റീന ചൂരക്കാട്ട്, സ്വാഗതസംഘം കൺവീനർ സിമിനപ്രവീൺ പുത്തലത്ത്, വൈസ് ചെയർപേഴ്സൺ ദിവ്യ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY