കോഴിക്കോട്: ദേശീയ കുഷ്ഠരോഗ നിർമാർജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ചേവായൂർ ഗവ. ത്വക്ക് രോഗാശുപത്രിയിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ.കെ രാജാറാം നിർവഹിച്ചു. ചേവായൂർ വാർഡ് കൗൺസിലർ പുതശ്ശേരി വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. ഡോ. വി.പി രാജേഷ് ദിനാചരണ സന്ദേശം നൽകി. ജില്ലാ ഡെ. മെഡിക്കൽ ഓഫീസർ ഡോ. വി.ആർ ലതിക പ്രതിജ്ഞ ചൊല്ലി. ഗവ. ത്വക്ക് രോഗാശുപത്രി സൂപ്രണ്ട് ഡോ. അനൂപ് ബാലഗോപാൽ, കൺസൽട്ടന്റ് ഡോ. എം കെ ശ്രീബിജു, നവകേരള കർമ പദ്ധതി നോഡൽ ഓഫീസർ ഡോ. അഖിലേഷ് കുമാർ, ടെക്‌നിക്കൽ അസിസ്റ്റന്റ് സരേന്ദ്രൻ, മലബാർ ഡെർമറ്റോളജി ക്ലബ് പ്രതിനിധി ഡോ. നീതു, നഴ്‌സിംഗ് സൂപ്രണ്ട് ലീജ എസ് ഖാൻ, ലേ സെക്രട്ടറി എ ജയരാജൻ, ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ ഡോ. എൽ ഭവില തുടങ്ങിയവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
