SignIn
Kerala Kaumudi Online
Wednesday, 22 April 2026 4.04 PM IST

കോംട്രസ്റ്റ് നെയ്ത്തുശാലയിലെ തൊഴിലാളി സമരം സർക്കാർ അയഞ്ഞു

Increase Font Size Decrease Font Size Print Page
com
കോം​ട്ര​സ്റ്റ് ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ​പ​രി​ഹാ​രം​ ​കാ​ണ​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ.​ഐ.​ടി.​യു.​സി​ ​ ന​ട​ത്തി​യ​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​സ​മ​രം​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​രാ​ജേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ന്നു

ഉചിതമായ ന​ട​പ​ടിയ്ക്ക്​ ​വ്യ​വ​സാ​യ​ ​മ​ന്ത്രി​യു​ടെ​ ​നി​ർ​ദ്ദേ​ശം

കോഴിക്കോട്: മാനാഞ്ചിറ കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയിലെ തൊഴിലാളികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാർ. ഒരാഴ്ചക്കകം ക്രിയാത്മകമായ നടപടികൾ സ്വീകരിക്കണമെന്ന് കെ.എസ്‌.ഐ.ഡി.സി അധികൃതർക്ക് വ്യവസായ മന്ത്രി പി.രാജീവ് നിർദ്ദേശം നൽകി. പതിനെട്ടാം വർഷത്തിലേക്ക് കടക്കുന്ന കോംട്രസ്റ്റ് സമരവുമായി ബന്ധപ്പെട്ട് വ്യവസായ മന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയെത്തുടർന്നാണ് സുപ്രധാന നിർദ്ദേശമുണ്ടായത്. സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിലായിരുന്നു ചർച്ച. കോംട്രസ്റ്റ് സംയുക്ത സമര സമിതി കൺവീനർ ഇ.സി സതീശൻ, സി.പി.ഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി, ഇ.കെ വിജയൻ എം.എൽ.എ, സി.പി.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറി അഡ്വ. പി.ഗവാസ്, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി അഡ്വ. ആർ. സജിലാൽ, കോംട്രസ്റ്റ് തൊഴിലാളികളായ ബാലചന്ദ്രൻ, പി.സജീവൻ, കെ.എസ്.ഐ.ഡി.സി മാനേജർ തുടങ്ങിയവർ പങ്കെടുത്തു.

പ്രതീക്ഷയോടെ തൊഴിലാളികൾ

2009ൽ ഫാക്ടറി അടച്ചുപൂട്ടിയത് മുതൽ എ.ഐ.ടി.യു.സി ഉൾപ്പെടെയുള്ള തൊഴിലാളി സംഘടനകൾ സമര പാതയിലായിരുന്നു. പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് കോംട്രസ്റ്റ് ഏറ്റെടുക്കാൻ 2010ൽ കേരള സർക്കാർ ഓർഡിനൻസ് പുറപ്പെടുവിക്കുകയും 2012 ൽ നിയമസഭയിൽ ഏറ്റെടുക്കാൻ ബിൽ അവതരിപ്പിക്കുകയും ചെയ്തു. 2018 ഫെബ്രുവരി ഒന്നിന് ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരവും ലഭിച്ചു. പ്രശ്‌ന പരിഹാരത്തിനുള്ള ഇടപെടൽ സർക്കാർ തലത്തിൽ ഉണ്ടായതോടെ ശുഭ പ്രതീക്ഷയിലാണ് തൊഴിലാളികളും സമര സമിതി നേതാക്കളും. കോംട്രസ്റ്റ് സമരം 17 വർഷം പിന്നിടുകയും ഫാക്ടറി ഏറ്റെടുക്കുന്നതിനുള്ള നിയമം പ്രാബല്യത്തിൽ വന്ന് എട്ട് വർഷമാകുകയും ചെയ്ത സാഹചര്യത്തിൽ ഇന്നലെ കോംട്രസ്റ്റ് സമരത്തിന് ഐക്യദാർഢ്യമർപ്പിച്ച് എ.ഐ.ടി.യു.സി നേതൃത്വത്തിൽ കോഴിക്കോട്ട് ഐക്യദാർഢ്യ സമരം നടന്നു. കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമായിരുന്ന മാനാഞ്ചിറയ്ക്ക് സമീപമുള്ള കോംട്രസ്റ്റ് ഫാക്ടറിക്ക് 176 വർഷത്തെ പഴക്കമുണ്ട്.

കോം​ട്ര​സ്റ്റ് ​തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്ക​ണം​:​ ​രാ​ജേ​ന്ദ്രൻ
കോ​ഴി​ക്കോ​ട്:​ ​കോം​ട്ര​സ്റ്റ് ​ഫാ​ക്ട​റി​യും​ ​തൊ​ഴി​ലാ​ളി​ക​ളെ​യും​ ​സം​ര​ക്ഷി​ക്കാ​ൻ​ ​സ​ർ​ക്കാ​ർ​ ​ന​ട​പ​ടി​ ​സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി​ ​രാ​ജേ​ന്ദ്ര​ൻ.​
2009​ ​സ്ഥാ​പ​നം​ ​അ​ട​ച്ചു​പൂ​ട്ടി​യെ​ങ്കി​ലും​ ​പോ​രാ​ട്ട​വു​മാ​യി​ ​തൊ​ഴി​ലാ​ളി​ക​ൾ​ ​അ​ണി​നി​ര​ക്കു​ക​യാ​യി​രു​ന്നു.​ ​പ്ര​തി​സ​ന്ധി​ക​ളു​ണ്ടാ​യെ​ങ്കി​ലും​ ​തൊ​ഴി​ലാ​ളി​ക​ളെ​ ​ചേ​ർ​ത്തു​നി​ർ​ത്തി​ ​മു​ന്നോ​ട്ട് ​പോ​കാ​ൻ​ ​എ.​ഐ.​ടി.​യു.​സി​യ്ക്ക് ​ക​ഴി​ഞ്ഞു​വെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കു​ക,​ ​കോം​ട്ര​സ്റ്റ് ​ഏ​റ്റെ​ടു​ക്ക​ൽ​ ​നി​യ​മം​ ​ന​ട​പ്പി​ലാ​ക്കു​ക​ ​തു​ട​ങ്ങി​യ​ ​ആ​വ​ശ്യ​ങ്ങ​ൾ​ ​ഉ​ന്ന​യി​ച്ച് ​ന​ട​ക്കു​ന്ന​ ​കോം​ട്ര​സ്റ്റ് ​സ​മ​ര​ത്തി​ന് ​എ.​ഐ.​ടി.​യു.​സി​ ​നേ​തൃ​ത്വ​ത്തി​ൽ​ ​ന​ട​ന്ന​ ​ഐ​ക്യ​ദാ​ർ​ഢ്യ​ ​സ​മ​രം​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യു​ക​യാ​യി​രു​ന്നു​ ​അ​ദ്ദേ​ഹം.​ ​കെ.​ദാ​മോ​ദ​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു.​ ​സം​സ്ഥാ​ന​ ​ഭ​വ​ന​ ​നി​ർ​മാ​ണ​ ​ബോ​ർ​ഡ് ​ചെ​യ​ർ​മാ​ൻ​ ​ടി.​വി​ ​ബാ​ല​ൻ,​ ​പി.​വി​ ​മാ​ധ​വ​ൻ,​ ​പി.​സു​രേ​ഷ് ​ബാ​ബു,​ ​എം.​മു​ഹ​മ്മ​ദ് ​ബ​ഷീ​ർ,​ ​പി.​ശി​വ​പ്ര​കാ​ശ്,​ ​സി.​പി​ ​സ​ദാ​ന​ന്ദ​ൻ,​ ​പി.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു.​ ​എ.​ഐ.​ടി.​യു.​സി​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​പി.​കെ​ ​നാ​സ​ർ​ ​സ്വാ​ഗ​ത​വും​ ​യു.​സ​തീ​ശ​ൻ​ ​ന​ന്ദി​യും​ ​പ​റ​ഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.