SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.40 PM IST

അനുമോദിച്ചു

Increase Font Size Decrease Font Size Print Page
election

പത്തനംതിട്ട: ജില്ലയിൽ തദ്ദേശതിരഞ്ഞെടുപ്പ് നടപടി സമാധാനപരമായും കാര്യക്ഷമമായും പൂർത്തിയാക്കിയതായി ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ. ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ അനുമോദന യോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകായായിരുന്നു അദ്ദേഹം.
തിരഞ്ഞെടുപ്പ് നടപടി കൃത്യമായും സമയബന്ധിതമായും പൂർത്തിയാക്കുന്നതിൽ ഉദ്യോഗസ്ഥർ നടത്തിയ ഉത്തരവാദിത്തം അഭിനന്ദനാർഹമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങളിൽ പങ്കാളികളായ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ചടങ്ങിൽ അനുമോദിച്ചു. തിരുവല്ല സബ് കളക്ടർ സുമിത് കുമാർ താക്കൂർ, എ.ഡി.എം ബി.ജ്യോതി, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ബീന.എസ്.ഹനീഫ, വിവിധ വകുപ്പുതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY