
പോക്സോ കേസ് റദ്ദാക്കി
കൊച്ചി: ഇരുപത്തിമൂന്നുകാരനെതിരെ പത്തനംതിട്ട പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസ്, അതിജീവിതയെ ഇയാൾ വിവാഹം ചെയ്തത് കണക്കിലെടുത്ത് ഹൈക്കോടതി റദ്ദാക്കി. നിരപരാധിയാണെന്നും കേസ് റദ്ദാക്കണമെന്നുമാവശ്യപ്പെട്ട് യുവാവ് നൽകിയ ഹർജി അനുവദിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഉത്തരവ്.
പരാതിക്കാരിയുമായി സൗഹൃദത്തിലായ യുവാവ് കഴിഞ്ഞ ജൂണിൽ തന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്. ഇത് തെറ്റായ കേസാണെന്നും പ്രായപൂർത്തിയായപ്പോൾ താൻ പരാതിക്കാരിയെ വിവാഹം കഴിച്ചെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി. പിന്തുണച്ച് അതിജീവിതയും സത്യവാങ്മൂലം ഫയൽ ചെയ്തു. തുടർന്നാണ് ഇരുവരും സന്തോഷത്തോടെ ജീവിക്കുന്നത് കണക്കിലെടുത്ത് കേസിന്റെ തുടർനടപടികൾ റദ്ദാക്കിയത്. ഇക്കാര്യത്തിൽ സുപ്രീംകോടതിയും ഹൈക്കോടതിയും പുറപ്പെടുവിച്ച മുൻ ഉത്തരവുകളും സിംഗിൾബെഞ്ച് പരിഗണിച്ചു. ഹർജിക്കാരനു വേണ്ടി അഡ്വ. ജോർജ് ജേക്കബ് വേങ്ങൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |