നാദാപുരം: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പെൻഷനേഴ്സ് യൂണിയൻ നേതാവും സാംസ്കാരിക പ്രവർത്തകനുമായിരുന്ന എം.കെ. ഗോപാലകൃഷ്ണൻ, കവി
ശ്രീനി എടച്ചേരി എന്നിവരുടെ അനുസ്മരണ പരിപാടി തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ചു. ബ്ലോക്ക് രക്ഷാധികാരി എം.പി. സഹദേവൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ടി.കെ. രാഘവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് രക്ഷാധികാരി പി. കരുണാകരകുറുപ്പ്, എം.കെ. ഗോപാലകൃഷ്ണന്റെ ഫോട്ടോ പെൻഷൻ ഭവനിൽ അനാച്ഛാദനം ചെയ്തു. സെക്രട്ടറി കെ. ഹേമചന്ദ്രൻ, കെ. ചന്തു, പി.വി. വിജയകുമാർ എം.കെ. രാധ, പി.കെ. സുജാത, ടി. പീതാംബരൻ, ടി. രാജൻ, ടി. അബ്ദുറഹ്മാൻ, സി. എച്ച്. ശങ്കരൻ, വി. രാജലക്ഷ്മി, വാസു പുതിയോട്ടിൽ, പി. ലക്ഷ്മി, കെ. രാജൻ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |