SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

പുതുച്ചേരിയിൽ തിരുവപ്പന മഹോത്സവം

Increase Font Size Decrease Font Size Print Page
thiruvappana

മാഹി:പുതച്ചേരി ശ്രീ മുത്തപ്പൻ സേവാസമിതിയുടെ നേതൃത്വത്തിൽ തിരുവപ്പന മഹോത്സവം ഫെബ്രുവരി ആറു മുതൽ എട്ടുവരെയായി നടക്കും. പുതുച്ചേരി ലോസ്‌പേട്ട് കുറിഞ്ചി നഗറിലെ വലംപിരി ജ്ഞാന വിനായകർ കോവിൽ ഗ്രൗണ്ടിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ അറിയിച്ചു. നാളെ വൈകുന്നേരം ആറിന് പയങ്കുറ്റി.തുടർന്ന് കലവറ നിറക്കൽ.ഏഴിന് മണിക്ക് നൃത്തം, ഭക്തിഗാനം, നാടൻപാട്ടുകൾ. ഏഴിന് വൈകുന്നേരം 3ന് മലയിറക്കൽ, 4ന് കാവുണർത്തൽ. അഞ്ചു മണിക്ക് മുത്തപ്പൻ വെള്ളാട്ടം.ആറുമണിക്ക് ഭഗവതി വെള്ളാട്ടം.ആറരക്ക് താലപ്പൊലി ഘോഷയാത്ര.ഏഴിന് കലശം വരവ്, എട്ടു മണിക്ക് കളിക്കപാട്ട് എന്നിവ നടക്കും. എട്ടിന് രാവിലെ 8 മണിക്ക് തായമ്പക. ഒൻപതിന് തിരുവപ്പന. പതിനൊന്നിന് ഭഗവതി തിറ, പന്ത്രണ്ടിന് അന്നദാനം.വൈകിട്ട് 5 മണിക്ക് സമാപനം.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY