SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.28 PM IST

ഷുഹൈബ് അനുസ്മരണ ജില്ലാതല ഫുട്‌ബാൾ

Increase Font Size Decrease Font Size Print Page
football

പയ്യാവൂർ: യൂത്ത് കോൺഗ്രസ് ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഷുഹൈബ് അനുസ്മരണ മൂന്നാമത് ജില്ലാതല സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് 14ന് വൈകുന്നേരം 5 മുതൽ മണിക്കടവ് സെന്റ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 24 ടീമുകൾക്ക് പങ്കെടുക്കാം. വിജയികൾക്ക് ഒന്നാം സമ്മാനമായി ജോൺസൺ ജെ.ഓടയ്ക്കൽ മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും അന്നാസ് വുഡ്സിറ്റി സ്‌പോൺസർ ചെയ്യുന്ന 15001 രൂപയും ലഭിക്കും. പി.ജെ.ആന്റണി മെമ്മോറിയൽ എവർ റോളിംഗ് ട്രോഫിയും സ്റ്റഡിവേ എഡ്യൂക്കേഷണൽ കൺസൾട്ടൻസി സ്‌പോൺസർ ചെയ്യുന്ന 10001 രൂപയുമാണ് രണ്ടാം സമ്മാനം. ബെസ്റ്റ് പ്ലെയറായും ബെസ്റ്റ് ഗോൾകീപ്പറായും തെരഞ്ഞെടുന്നവർക്ക് ഫോർ സ്റ്റാർ മൊസ്‌ക്വിറ്റൊ നെറ്റ് സ്‌പോൺസർ ചെയ്യുന്ന ട്രോഫികളും 1001 രൂപ വിതവും സമ്മാനമായി നൽകും. ഫോൺ: 9656311518, 9074766612.

TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY