SignIn
Kerala Kaumudi Online
Wednesday, 18 February 2026 5.30 PM IST

വോട്ടിംഗ് മെഷീൻ പരിചയപ്പെടാം

Increase Font Size Decrease Font Size Print Page
gg

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതുജനങ്ങൾക്ക് ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പരിചയപ്പെടാം. കളക്ടറേറ്റിൽ ഇ.വി.എം ഡെമോൻസ്‌ട്രേഷൻ സെന്റർ പ്രവർത്തനം ആരംഭിച്ചു. ജില്ലാ കളക്ടർ എസ്.പ്രേം കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വരെ സെന്റർ പ്രവർത്തിക്കും. ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ, വിവി പാറ്റ് തുടങ്ങിയവയുടെ പ്രവർത്തനവും സംശയ നിവാരണവും ഓഫീസ് പ്രവൃത്തി സമയങ്ങളിൽ ലഭ്യമാകുമെന്ന് ഇലക്ഷൻ ഡെപ്യുട്ടി കളക്ടർ ബീന എസ്.ഹനീഫ് അറിയിച്ചു. ജില്ലാതല ഇലക്ഷൻ നോഡൽ ഓഫീസർ കെ.എസ്.സിറോഷ്, ഇലക്ഷൻ ഡെപ്യുട്ടി തഹസീൽദാർ ജോസഫ് കാർഡോസ് തുടങ്ങിയവർ പങ്കെടുത്തു.

TAGS: LOCAL NEWS, PATHANAMTHITTA, GENE3
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY