SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.04 PM IST

കാൻസർ രോഗികൾക്കായി രണ്ട് കോടിയുടെ പദ്ധതിയുമായി ജോയ് ആലുക്കാസ് ഫൗണ്ടേഷൻ

Increase Font Size Decrease Font Size Print Page
joy

തൃശൂർ: നിർദ്ധന കുടുംബങ്ങളിലെ കാൻസർ രോഗികൾക്ക് അവശ്യ മരുന്ന് നൽകുന്ന പദ്ധതിക്ക് തുടക്കമിട്ട് ജോയ്ആലുക്കാസ് ഫൗണ്ടേഷൻ. സംസ്ഥാനത്തുടനീളം കാൻസർ ബാധിതരായ ആയിരത്തോളം ആളുകൾക്ക് 20,000 രൂപയുടെ മരുന്നാണ് പദ്ധതിയിലൂടെ വിതരണം ചെയ്യുക. ലോക കാൻസർ ദിനത്തിൽ കോർപറേഷൻ മേയർ ഡോ.നിജി ജസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ചലച്ചിത്രതാരം മംമ്ത മോഹൻദാസ് മുഖ്യാതിഥിയായി.

സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന ആളുകൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. ജോയ് ആലുക്കാസ് ഫൗണ്ടഷന്റെ സി.എസ്.ആർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന പദ്ധതിക്ക് രണ്ട് കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. പാവപ്പെട്ട രോഗികൾക്ക് ആശ്വാസകരമായ പദ്ധതിയാണ് ജോയ് ആലുക്കാസ് ഫൗണ്ടേഷൻ ആരംഭിക്കുന്നതെന്നും കുട്ടികളിലെ കാൻസർ ചികിത്സയ്ക്ക് മാത്രമായി തൃശൂരിൽ അത്യാധുനിക ആശുപത്രി സംവിധാനം ഒരുക്കുമെന്നും ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയർമാൻ ജോയ് ആലുക്കാസ് പറഞ്ഞു.

വി.പി.എസ് ലേക്‌ഷോർ ഹോസ്പിറ്റൽ ഗൈനക് ഓങ്കോളജി ആൻഡ് ബ്രെസ്റ്റ് സയൻസ് വിഭാഗം ഡയറക്ടർ ഡോ.ചിത്രതാര മുഖ്യപ്രഭാഷണം നടത്തി. ജോയ് ആലുക്കാസ് ഗ്രൂപ്പ് ഡയറക്ടർ ജോളി ജോയ് ആലുക്കാസ്, അമല ഹോസ്പിറ്റൽ ഡയറക്ടർ ഫാ.ജൂലിയസ് അറക്കൽ, ജൂബിലി മിഷൻ ഹോസ്പിറ്റൽ സി.ഇ.ഒ ഡോ.ബെന്നി ജോസഫ് എന്നിവർ സംസാരിച്ചു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY