SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.07 PM IST

ലുലു ആർ.സി മാസ്റ്റേഴ്‌സ് 2026

Increase Font Size Decrease Font Size Print Page
lulu

കൊച്ചി: കേരളത്തിൽ ആദ്യമായി അരങ്ങേറിയ ഇൻഡോർ ആർ.സി കാർ മാസ്റ്റേഴ്‌സ് റെയിസിന്റെ 2026 എഡിഷനിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി മുംബയ് സ്വദേശിയായ അഞ്ചാം ക്ലാസുകാരൻ. കൊച്ചി ലുലുമാളും റോയൽ ഡ്രൈവും ചേർന്ന് ദേശീയതലത്തിലായി സംഘടിപ്പിച്ച ആർ.സി കാർ റെയിസിന്റെ ഫൈനൽ മത്സരത്തിലാണ് മുംബയ് സ്വദേശിയായ എറിക് സാമുവൽ ചരിത്ര നേട്ടം സ്വന്തമാക്കിയത്. രണ്ടാം സ്ഥാനം ഭോപ്പാൽ സ്വദേശി സെയിദ് ഷിറാസ് ഹുസൈൻ കരസ്ഥമാക്കി. കൊച്ചി മുഹമ്മദ് ആത്തിഫ് മൂന്നാം സ്ഥാനം കരസ്ഥമാക്കി. തൃപ്പുണ്ണിത്തുറ സ്വദേശി സഞ്ജയ് എം.എസ് നാലാം സ്ഥാനത്ത് എത്തിയപ്പോൾ കോട്ടയം സ്വദേശി ഇസഹാക്ക് മാത്യു സിറിൽ അഞ്ചാം സ്ഥാനത്തേക്ക് എത്തി.

വിജയികൾക്ക് 50,000, 30000, 15000, 5000 തുടങ്ങി ക്യാഷ് അവാർഡും മൊമന്റോയും സമ്മാനിച്ചു. ചടങ്ങിൽ കൊച്ചി ലുലുമാൾ ജനറൽ മാനേജർ വിഷ്ണു ആർ നാഥ്, മാൾ മാനേജർ റിചേഷ് ചാലുമ്പറമ്പിൽ റോയൽ ഡ്രൈവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുജീബ് റഹ്മാൻ, ടോർഖ് സെവൻ ആർ.സി ക്ലബ് അംഗങ്ങളായ ടോണി ബെൻജോ, ഇസ്ലു തുടങ്ങിയവർ പങ്കെടുത്തു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY