
പേരാവൂർ : ഈരായിക്കൊല്ലി മുത്തപ്പൻ മടപ്പുര തിറയുത്സവം ഇന്നു മുതൽ ചൊവ്വാഴ്ച വരെ നടക്കും. ഇന്ന് വൈകുന്നേരം ആറിന് കൊടിയേറ്റം. നാളെ വൈകുന്നേരം നാലിന് കലവറനിറയ്ക്കൽ ഘോഷയാത്ര.ആറരക്ക് കുട്ടികളുടെ കലാപരിപാടികൾ.
ഏഴിന് രാത്രി ഏഴിന് സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.ഷബ്ന ഉദ്ഘാടനം ചെയ്യും. എട്ടരക്ക് ഗാനമേള.എട്ടിന് രാത്രി ഒമ്പതിന് ഘോഷയാത്ര. രാത്രി പത്തിന് പോതി, ഘണ്ടാകർണൻ വെള്ളാട്ടങ്ങൾ. 9ന് പുലർച്ചെ ഒന്നര മുതൽ ഗുളികൻ, ഘണ്ടാകർണൻ, പോതി, വസൂരിമാല, ശാസ്തപ്പൻ തിറകൾ, തിരുവപ്പന. തിങ്കൾ രാത്രിയും ചൊവ്വാഴ്ച ഉച്ചയ്ക്കും അന്നദാനം. വാർത്താ സമ്മേളനത്തിൽ മടപ്പുര രക്ഷാധികാരി അഡ്വ.സി കുഞ്ഞനന്തൻ, കമ്മിറ്റിയംഗങ്ങളായ എം. രാജൻ, എം.വിഗിൽ, എം.കെ.സന്തോഷ് എന്നിവർ സംബന്ധിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
![]() |
| Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
| We respect your privacy. Your information is safe and will never be shared. |
