SignIn
Kerala Kaumudi Online
Thursday, 05 March 2026 7.16 PM IST

 ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ  കൊടിയേറ്റ് നാളെ

Increase Font Size Decrease Font Size Print Page

അടിമാലി: ശാന്തഗിരി ശ്രീ മഹേശ്വര ക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവം നാളെ മുതൽ 16 വരെ നടക്കും. നാളെ വൈകിട്ട് 7.10 നും 8.20നും ഇടയിൽ ക്ഷേത്രം തന്ത്രി പൂത്തോട്ട ലാലൻ തന്ത്രിയുടെയും ക്ഷേത്രം മേൽശാന്തി മഠത്തുംമുറി അജിത് ശാന്തിയുടെയും മുഖ്യകാർമ്മികത്വത്തിൽ ഉത്സവത്തിന് കൊടിയേറും. ഉത്സവ ദിവസങ്ങളിൽ പതിവ് പൂജകൾക്ക് പുറമെ പ്രത്യേക പൂജകളും വഴിപാടുകളും നടക്കും.ഉത്സവത്തിന്റെ രണ്ടാം ദിനം രാവിലെ നവകം, പഞ്ചഗവ്യം, അഭിഷേകം എന്നിവക്ക് ശേഷം ഉത്സവബലി ദർശനം നടക്കും.വൈകിട്ട് ദീപാരാധനയും ഭഗവതി സേവയും ലളിതസഹസ്രനാമാർച്ചനയും നടക്കും.മൂന്നാം ദിനം രാവിലെ കൂട്ടമൃത്യജ്ഞയ ഹോമം നടക്കും.ആറാം ദിനം വൈകിട്ട് 5ന് അഭിഷേക കാവടി നടക്കും.ഏഴാം ദിനം രാവിലെ മഹാവിദ്യാരാജ്ഞി പൂജയും വൈകിട്ട് താലപ്പൊലി ഘോഷയാത്രയും തുടർന്ന് ദീപാരാധനയും നടക്കും.എട്ടാം ദിനം പള്ളി വേട്ട മഹോത്സവം നടക്കും.വൈകിട്ട് ദീപാരാധന, പുഷ്പാഭിഷേകം സേവ എന്നിവക്ക് ശേഷം രാത്രി 9.30നാണ് പള്ളിവേട്ട പുറപ്പാട്.ഒമ്പതാം ദിവസം മഹാശിവരാത്രി ആറാട്ട് മഹോത്സവവും പത്താം ദിനം പിതൃപൂജകളും പിതൃതർപ്പണവും നടക്കും.ഉത്സവ നടത്തിപ്പിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി വരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.ഉത്സവാഘോഷത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ എല്ലാ ദിവസവും മഹാഅന്നദാനം ക്രമീകരിച്ചിട്ടുണ്ട്.ഉത്സവത്തിന്റെ വിവിധ ദിവസങ്ങളിൽ ഗാനമേളയടക്കം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുള്ളതായി ശാഖാ പ്രസിഡന്റ് അഡ്വ.നൈജു രവീന്ദ്രനാഥ്, സെക്രട്ടറി ബാബു കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് ഡോ. രേഖ ബാബു, പബ്ലിസിറ്റി ചെയർമാൻ സന്തോഷ് മാധവൻ തുടങ്ങിയവർ അറിയിച്ചു.

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.