SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.16 PM IST

ലാഭത്തിൽ മികച്ച കുതിപ്പോടെ ഐ.ഒ.സി

Increase Font Size Decrease Font Size Print Page
ioc

കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല എണ്ണക്കമ്പനിയായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ(ഐ.ഒ.സി) അറ്റാദായം നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം ത്രൈമാസക്കാലയളവിൽ നാലിരട്ടി വർദ്ധിച്ച് 12,125.86 കോടി രൂപയായി. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില കുത്തനെ കുറഞ്ഞതോടെ റിഫൈനിംഗ് മാർജിൻ മെച്ചപ്പെട്ടതാണ് കമ്പനിക്ക് നേട്ടമായത്. മുൻവർഷം ഇതേകാലയളവിൽ അറ്റാദായം 2,873.53 കോടി രൂപയായിരുന്നു. ഇന്ധന വിൽപ്പനയിൽ ഇക്കാലയളവിൽ അഞ്ച് ശതമാനം വർദ്ധനയുണ്ടായി. ഗാർഹിക ആവശ്യത്തിനുള്ള പാചക വാതകം സബ്സിഡിയോടെ വിൽക്കുന്നതിലുള്ള നഷ്‌ടം നികത്താനായി കഴിഞ്ഞ വർഷം ഒക്ടോബറിൽ കേന്ദ്ര സർക്കാർ 14,486 കോടി രൂപ അനുവദിച്ചിരുന്നു. പ്രവർത്തന വരുമാനം ഇക്കാലയളവിൽ 2.31 ലക്ഷം കോടി രൂപയായി ഉയർന്നു.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY