രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് മുനിസിപ്പാലിറ്റിയുടെ സഹകരണത്തോടെ ആരംഭിച്ച നഗരസഭ വ്യാപാര ലൈസൻസ് റിന്യൂവൽ ക്യാമ്പ് രാമനാട്ടുകര മുനിസിപ്പൽ ചെയർപേഴ്സൺ എം കെ മുഹമ്മദലി കല്ലട ഉദ്ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡന്റ് പി എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർപേഴ്സൺ മിഥുഷ, സ്ഥിരംസമിതി അദ്ധ്യക്ഷരായ ഫൈസൽ പള്ളിയാളി, സുമതി ടി, കെ. പി നാസർ,കൗൺസിലർമാരായ ഷിനോദ് ഓട്ടുപാറ, മണ്ണൊടി രാജീവ്, കെ. കെ വിനോദ് കുമാർ, കെ .കെ ശിവദാസ്, പി .സി നളിനാക്ഷൻ, സി ദേവൻ, ടി മമ്മദ് കോയ, സി സന്തോഷ് കുമാർ, സിദ്ധിക്ക് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
