SignIn
Kerala Kaumudi Online
Wednesday, 18 February 2026 10.24 PM IST

റെയിൽവേ പെൻഷനേഴ്സ് അസോ.ജനറൽ ബോഡി 

Increase Font Size Decrease Font Size Print Page
lockel
മുതിർന്നവരെ ആദരിക്കുക ​ ഭാരത സംസ്ക്കാരത്തിൻ്റെ ഭാഗമാ​ണ് ​ മനുഷ്യാവകാശ കമ്മീഷൻ ആക്ടിംഗ് ചെയർ പേഴ്സൺ ബൈജുനാഥ് കക്കാടത്ത്

​ കടലുണ്ടി: റെയിൽവേ പെൻഷനേഴ്സ് അസോസിയേഷൻ 40ാം വാർഷിക ജനറൽ ബോഡി യോഗം കടലുണ്ടി അവോക്കി സെൻട്രോ അറീനയിൽ മനുഷ്യാവകാശ കമ്മിഷൻ ആക്ടിംഗ് ചെയർപേഴ്സൺ ബൈജുനാഥ് ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് സുരേഷ് പച്ചാട്ട് അദ്ധ്യക്ഷത വഹിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.ഭക്തവത്സലൻ മുഖ്യാതിഥിയായി.​ റെയിൽവേ പാലക്കാട് ഡിവിഷൻ ചീഫ് വെൽഫയർ ഇൻസ്പെക്ടർ ഇ.ഡി. വിനോദ് രാജ് ,​ മുൻ ഹെൽത്ത് സൂപ്പർവൈസർ അനിൽകുമാർ എന്നിവർ ക്ലാസെടുത്തു.​ സെക്രട്ടറി മോഹനൻ നമ്പിടിയാളിൽ വാർഷിക റിപ്പോർട്ടും ട്രഷറർ സുരേശൻ പാലയക്കോടൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.​ അവോക്കി സെൻട്രോ അറീന എം.ഡി കോട്ടാക്കളത്തിൽ കൃഷ്ണൻ കുട്ടി,​ കടലുണ്ടി ​പൊലീസ് സബ് ഇൻസ്പെക്ടർ ടി.പി.സജി, ബാബു അണ്ടിപ്പറ്റ്, സത്യനാഥൻ മേപ്പറമ്പത്ത്, അനന്തരാജ്, കെ. സുരേന്ദ്രൻ, ഉണ്ണികൃഷ്ണൻ, പി. അബ്ദുൽ ലത്തീഫ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY