
പടന്നക്കാട്: നെഹ്രു കോളേജിൽ ഒന്നാം വർഷ പ്രീ ഡിഗ്രിക്കാരനായിരിക്കെയാണ് യൂണിവേഴ്സിറ്റി കലോത്സവത്തിൽ ആദ്യമായി പങ്കെടുത്തതെന്ന് പ്രശസ്ത എഴുത്തുകാരനും തിരക്കഥാകൃത്തുമായ പി.വി.ഷാജികുമാർ. കലോത്സവ നഗരിയിൽ വിധികർത്താവായെത്തിയതായിരുന്നു പൂർവ്വ വിദ്യാർത്ഥികൂടിയായ ഷാജികുമാർ.നേരത്തെ കഥകളെഴുതാറുണ്ടെങ്കിലും 1999ലെ കലോത്സവത്തിൽ കഥാരചനയ്ക്ക് ഒന്നാം സമ്മാനം കിട്ടിയതിന്റെ പടം പത്രങ്ങളിൽ വന്നതോടെയാണെന്ന് നാട്ടുകാർ അറിഞ്ഞത്. എഴുത്തുകാരനെ തേടി വരുന്ന കഥാപാത്രം എന്ന വിഷയത്തിൽ എഴുതിയ തവള എന്ന കഥയ്ക്കായിരുന്നു ഒന്നാം സ്ഥാനം. പിന്നീട് നടന്ന കലോത്സവങ്ങളിൽ കഥ, തിരക്കഥ, ഡോക്യുമെന്ററി എന്നിവയിൽ ഒന്നാം സ്ഥാനം നേടി.പങ്കെടുക്കുന്നതിലാണ് പ്രധാന്യം. തോൽക്കുന്നവരിൽ പലരുമാണ് ഭാവിയിൽ അറിയപ്പെടുന്നവരായത്. കലോത്സവങ്ങളിലെ കൂട്ടായ്മ യുവത്വം വിഭാഗീയതയ്‌ക്കെതിരെ പുതിയ കാലത്ത് തീർക്കുന്ന പ്രതിരോധത്തിന്റെ കോട്ടകളാണ്. അത് നമ്മൾ ആഘോഷിക്കണമെന്നും ഷാജികുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |