
പത്തനംതിട്ട: സ്‌കൂൾ കുട്ടികളുടെ സമഗ്ര ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ അക്ഷരം ആരോഗ്യം സമഗ്ര സ്‌കൂൾ ആരോഗ്യപരിപാടിക്ക് ജില്ലയിൽ തുടക്കം. പന്തളം നഗരസഭാ ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുനിത വേണു ഉദ്ഘാടനം ചെയ്തു.
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ.അനിതകുമാരി അദ്ധ്യക്ഷയായി. ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എസ്.ശ്രീകുമാർ വിഷയാവതരണം നടത്തി. സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ ഒന്ന് മുതൽ 12 വരെ ക്ലാസിൽ പഠിക്കുന്ന കുട്ടികളെ ഗുണഭോക്താക്കളാക്കുന്ന പരിപാടിയാണ് അക്ഷരം ആരോഗ്യം.
കാഞ്ഞിറ്റുകര സാമൂഹികാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ബിബിൻ സാജൻ ബോധവത്കരണ ക്ലാസ് നയിച്ചു. വാർഡ് കൗൺസിലർ അഡ്വ. ആനി ജോൺ, ജില്ലാ ആർ.സി.എച്ച് ഓഫീസർ ഡോ. കെ.കെ.ശ്യാംകുമാർ, തിരുവല്ല വിദ്യാഭ്യാസ ഉപജില്ലാ ഡയറക്ടറേറ്റ് ജൂനിയർ സൂപ്രണ്ട് ഇ.മായ, പന്തളം എ.ഇ.ഒ സി.വി.സജീവ്, എസ്.എസ്.കെ.പ്രകാശ്, ഡയറ്റ് തിരുവല്ല മെമ്പർ ഡോ. ദേവി, പൂഴിക്കാട് യു.പി സ്‌കൂൾ ഹെഡ്മാസ്റ്റർ സുദർശൻ, പി.ടി.എ പ്രസിഡന്റ് ശ്രീദേവി നമ്പ്യാർ, ഡെപ്യുട്ടി ജില്ലാ എഡ്യുക്കേഷൻ ആൻഡ് മീഡിയ ഓഫീസർ എം.പി.ബിജുകുമാർ, ടെക്നിക്കൽ അസിസ്റ്റന്റുമാരായ ആർ.സജിത്ത്, സി.പി.ആശ, ജില്ലാ പബ്ലിക് ഹെൽത്ത് നഴ്സ് സി.എ.അനിലാകുമാരി, ഹെൽത്ത് സൂപ്പർവൈസർ ജയരാജ്, പബ്ലിക് ഹെൽത്ത് നഴ്സ് സൂപ്പർ വൈസർ മിനി, അദ്ധ്യാപകർ, ആരോഗ്യപ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |