
ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 216 ബി.എൽ.എ (ബലൂചിസ്ഥാൻ ലിബറേഷൻ ആർമി) വിമതരെ വധിച്ചെന്ന് സൈന്യം. 'ഓപ്പറേഷൻ ഹെറോഫ് 2 " എന്ന പേരിൽ ജനുവരി 31ന് ബി.എൽ.എ തുടങ്ങിയ ആക്രമണങ്ങൾക്കെതിരായ തിരിച്ചടി ദൗത്യം പൂർത്തിയായെന്നും സൈന്യം അവകാശപ്പെട്ടു.
ഒരാഴ്ചയോളം നീണ്ട തിരിച്ചടിക്കിടെ 22 സുരക്ഷാ ഉദ്യോഗസ്ഥരും 36 സാധാരണക്കാരും കൊല്ലപ്പെട്ടെന്നും സൈന്യം പറയുന്നു. ഹെലികോപ്റ്റർ, ഡ്രോൺ ആക്രമണങ്ങളിലൂടെയാണ് നഷ്‌കി പോലുള്ള നഗരങ്ങളുടെ നിയന്ത്രണം വിമതരിൽ നിന്ന് സൈന്യം തിരിച്ചുപ്പിടിച്ചത്.
അതേ സമയം, സുരക്ഷാ സേനയ്ക്കെതിരായ തങ്ങളുടെ ദൗത്യം തുടരുകയാണെന്ന് ബി.എൽ.എ പ്രതികരിച്ചു. പലയിടങ്ങളിലും സൈന്യത്തെ തുരത്തിയെന്നും ഇതുവരെ 310 പാക് സുരക്ഷാ ഉദ്യോഗസ്ഥരെ വധിച്ചെന്നും ബി.എൽ.എ അവകാശപ്പെട്ടു. ക്വെറ്റ അടക്കം ഏറ്റുമുട്ടലുണ്ടായ നഗരങ്ങളിൽ മൊബൈൽ ഡേറ്റാ സേവനം പുനഃസ്ഥാപിച്ചിട്ടില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |