
കോന്നി: പതിന്നാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ കോന്നി പൊലീസ് പോക്സോ വകുപ്പിൽ അറസ്റ്റ് ചെയ്തു. കോന്നി പെരിഞൊട്ടയ്ക്കൽ ചരുവിള പുത്തൻവീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡാണ് (47) അറസ്റ്റിലായത്. കുട്ടിയെ മൊബൈലിൽ അശ്ലീല വീഡിയോകൾ കാണിക്കുകയും ആറ്റുകടവിലേക്ക് വിളിച്ചുവരുത്തിയ ശേഷം അതിക്രമം കാട്ടുകയുമായിരുന്നു. കൗൺസലിംഗിനിടയിൽ കുട്ടി പീഡന വിവരം വെളിപ്പെടുത്തി. ഇതോടെയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കോന്നി പൊലീസ് സബ് ഇൻസ്‌പെക്ടർ എസ്.എസ്.ശ്യാമിന്റെ നേതൃത്വത്തിൽ സി.പി.ഒമാരായ രഞ്ജിത്ത്, നഹാസ്. രാഗേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
