SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.31 PM IST

ഫോർട്ട് കൊച്ചിയിൽ ഭക്ഷ്യ വിപണന മേള

Increase Font Size Decrease Font Size Print Page
food

ഫോർട്ട് കൊച്ചി: കൊച്ചി നഗരസഭ നടപ്പാക്കി വരുന്ന ദീൻ ദയാൽ അജീവിക ജനലഹരി പദ്ധതിയുടെ ഭാഗമായി ഇന്ന് ഫോർട്ട് കൊച്ചി യു.പി.ഡി.എ.എ. അങ്കണത്തിൽ കുടുംബശീ ഭക്ഷ്യ വിപണന മേള തുടങ്ങും. ഈ മാസം പതിനൊന്ന് വരെ മേള തുടരും. ഇന്ന് 5ന് കൊച്ചി മേയർ അഡ്വ. വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്യും. കൗൺസിലർ ഷൈനി മാത്യു അദ്ധ്യക്ഷത വഹിക്കും. ഉത്പന്നങ്ങൾ വിൽക്കുന്ന സ്റ്റാളിന്റെ ഉദ്ഘാടനം ഡെപ്യൂട്ടി മേയർ ദീപക് ജോയ് നിർവ്വഹിക്കും. ഫുഡ് കോർട്ടിന്റെ ഉദ്ഘാടനം ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആന്റണി പൈനുത്തറ നിർവ്വഹിക്കും. 11ന് സമാപന സമ്മേളനം എം. എൽ.എ. കെ.ജെ. മാക്സി ഉദ്ഘാടനം നിർവഹിക്കും.

TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY