SignIn
Kerala Kaumudi Online
Sunday, 08 February 2026 11.50 AM IST

രക്ഷകനായി ക്യാപ്റ്റന്‍ സൂര്യ; അമേരിക്കയ്‌ക്കെതിരെ ഇന്ത്യക്ക് പൊരുതാവുന്ന സ്‌കോര്‍

Increase Font Size Decrease Font Size Print Page
ind-vs-usa

മുംബയ്: അമേരിക്കയ്‌ക്കെതിരായ മത്സരത്തില്‍ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്ന് ഇന്ത്യയെ കരകയറ്റി സൂര്യകുമാര്‍ യാദവ്. 77ന് ആറ് എന്ന നിലയില്‍ നിന്ന് നായകന്റെ അര്‍ദ്ധ സെഞ്ച്വറി 84*(49) മികവില്‍ ഇന്ത്യ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തുകയായിരുന്നു. 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് ആണ് ഇന്ത്യ നേടിയത്. മികച്ച ബൗളിംഗും ഫീല്‍ഡിംഗുമാണ് ഇന്ത്യയെ പിടിച്ചുനിര്‍ത്താന്‍ അമേരിക്കയെ സഹായിച്ചത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്ക് രണ്ടാം ഓവറില്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ അഭിഷേക് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായി. ഇഷാന്‍ കിഷന്‍ 20 (16), അഭിഷേക് ശര്‍മ 0(1), തിലക് വര്‍മ 25 (16), ശിവം ദുബെ 0(1), റിങ്കു സിംഗ് 6(14), ഹാര്‍ദിക് പാണ്ഡ്യ 5(6) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായപ്പോള്‍ 77ന് ആറ് എന്ന നിലയിലേക്ക് വീഴുകയായിരുന്നു ഇന്ത്യ. അകസര്‍ പട്ടേല് 14(11) നായകനൊപ്പം ഏഴാം വിക്കറ്റില്‍ 41 റണ്‍സ് കൂട്ടിച്ചേര്‍ത്തു. അര്‍ഷ്ദീപ് സിംഗ് നാല് റണ്‍സ് നേടി പുറത്തായി.

പത്ത് ഫോറും നാല് സിക്‌സറുകളും ഉള്‍പ്പെടുന്നതായിരുന്നു സൂര്യകുമാര്‍ യാദവിന്റെ ഇന്നിംഗ്‌സ്. അവസാന ഓവറില്‍ മാത്രം 21 റണ്‍സാണ് സൂര്യ അടിച്ചെടുത്തത്. രണ്ട് വീതം ഫോറും സിക്‌സും ഈ ഓവറില്‍ താരം നേടി. നാല് വിക്കറ്റ് പിഴുത ദക്ഷിണാഫ്രിക്കന്‍ വംശജനായ മീഡിയം പേസര്‍ ഷാഡ്‌ലി വാന്‍ ഷാല്‍ക്വിക്കാണ് ഇന്ത്യയെ തകര്‍ത്തത്. ഹര്‍മീത് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അലി ഖാന്‍, മുഹമ്മദ് മുഹ്‌സിന്‍, എന്നിവര്‍ക്ക് ഓരോ വിക്കറ്റ് വീതം ലഭിച്ചു.

TAGS: NEWS 360, SPORTS, IND, USA, T20 WORLD CUP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.