
പടന്നക്കാട്: എ സോൺ , ഇന്റർസോൺ കലോത്സവങ്ങളിലും സംസ്ഥാന സ്‌കൂൾ കലോത്സവങ്ങളിലും വിജയകിരീടം ചൂടിയ ഗാനഭൂഷണം പ്രഭാകരൻ വള്ളിക്കുന്ന് ഇന്നലെ കണ്ണൂർ യൂണിവേഴ്സിറ്റി കലോത്സവത്തിൽ വേദിയിൽ പക്കമേളക്കാരനായെത്തി. ചോയ്യംകോട് കാരിമൂല സ്വദേശിയായ ഇദ്ദേഹം സ്‌കൂൾ ,യൂണിവേഴ്സിറ്റി കലോത്സവങ്ങളിൽ ഡ്രം, ജാസ്,തബല എന്നിവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. 36 വർഷമായി യുവജനോത്സവ വേദികളിൽ സജീവസാന്നിദ്ധ്യമായ പ്രഭാകരൻ രണ്ടു കൊല്ലം ഖത്തർ കലാഭവനിൽ അദ്ധ്യാപകനായും പ്രവർത്തിച്ചിരുന്നു. കണ്ണൂർ കാസർകോട്, വയനാട് ജില്ലകളിലെ വിവിധ സ്‌കൂളുകളിൽ പരിശീലകനായും എത്താറുണ്ട്. പാലക്കാട് സംഗീത കോളേജിൽ നിന്നുമാണ് ഗാനഭൂഷണം ബിരുദം ലഭിച്ചത്. പ്രൊഫഷണൽ ആർട്ടിസ്റ്റ് കൂടിയായ ഇദ്ദേഹം ചിറ്റാരിക്കാൽ ബി.ആർ.സിക്ക് കീഴിലെ പരപ്പ കോട്ടമല സ്‌കൂളുകളിൽ ആർട്ട് എഡ്യൂക്കേഷൻ അദ്ധ്യാപകനാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
