SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.43 PM IST

ഹിന്ദു ഏകതാ സമ്മേളനം   22ന്

Increase Font Size Decrease Font Size Print Page
kmly

കുമളി: ഹിന്ദു ഏകതാ സമിതി കുമളി പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ 22ന് കുമളിയിൽ നടക്കും
ഹിന്ദു ഏകതാ സമ്മേളനത്തിന്റെ സ്വാഗത സംഘം ഓഫീസ് കുമളി ഹോളിഡേ ഹോമിന് സമീപം പ്രവർത്തനമാരംഭിച്ചു. ഓഫീസിന്റെ ഉദ്ഘാടനം ഗുരു പ്രകാശം സ്വാമികൾ നിർവഹിച്ചു.22ന് നടക്കുന്ന സമ്മേളനത്തിൽ കുമളി ശ്രീദുർഗ ഗണപതി ഭദ്രകാളി ക്ഷേത്രം മേൽശാന്തി കണ്ണൻ തിരുമേനി ഭദ്രദീപം തെളിക്കും. കോവിൽമല രാജാവ് രാമൻ രാജ മന്നാൻ അനുഗ്രഹ പ്രഭാഷണവും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി സി എൻ. ജിനു മുഖ്യപ്രഭാഷണവും നടത്തും . സമ്മേളനത്തിനോടനുബന്ധിച്ച് കുമളി പഞ്ചായത്തിലെ വിവിധ ക്ഷേത്ര മേൽശാന്തി മാരെയും ക്ഷേത്ര ഭാരവാഹികളെയും സമുദായിക സംഘടന നേതാക്കളെയും ഗുരു സ്വാമിമാരെയും ആദരിക്കും. സമ്മേളനത്തിന്റെ വിജയത്തിനായി ചക്കുപള്ളം ശ്രീനാരായണ ധർമ്മ ആശ്രമം കാര്യദർശി ഗുരു പ്രകാശം സ്വാമികൾ മുഖ്യരക്ഷാധികാരി യായും സജി വെമ്പിള്ളി ചെയർമാനും സതീഷ് പുല്ലാട്ട് , പി വി സന്തോഷ് എന്നിവർ ജനറൽ കൺവീനർമാരായും കെ എസ് സാബു ട്രഷററായും 101 അംഗ സ്വാഗതസംഘം രൂപീകരിച്ചു . പരിപാടിയുടെ ഭാഗമായി യു.പി ,എച്ച് എസ് വിദ്യാർത്ഥികൾക്കായി 14ന് കുമളി ഡി.ടി.പി.സി ഹാളിൽ ഉച്ചകഴിഞ്ഞ് രണ്ടിന് സാംസ്‌കാരിക ക്വിസ്, ചിത്രരചന മത്സരങ്ങൾ എന്നിവ നടക്കും .

TAGS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY