SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.35 PM IST

ഇടപെടലുകൾ വേഗത്തിൽ, പുത്തൻ ടാഗോർ ഹാൾ ഉടൻ

Increase Font Size Decrease Font Size Print Page
ki
പുതുതായി ടാ​ഗോ​ർ​ ​ഹാ​ൾ നിർമ്മിക്കുന്ന സ്ഥലം​ ​

കോഴിക്കോട്: വർഷം പലത് കഴിഞ്ഞിട്ടും നീണ്ടു പോയ ടാഗോർ ഹാൾ നിർമ്മാണം വേഗത്തിലാക്കാൻ ഇടപെടലുകളുമായി കോ‌‌ർപ്പറേഷൻ. കലാസാംസ്കാരിക പരിപാടികളുടെ വേദിയാകാൻ ആധുനിക സൗകര്യങ്ങളോടെയാണ് പുതിയ ടാഗോർ ഹാൾ നിർമ്മിക്കുന്നത്. സ്വകാര്യ ഏജൻസിയിൽ നിന്നും 60 കോടിയോളം കടമെടുത്ത് നിർമ്മാണം എത്രയും പെട്ടന്ന് തന്നെ ആരംഭിക്കാനുള്ള ഒരുക്കത്തിലാണ് കോ‌ർപറേഷന്റെ പുതിയ ഭരണ സമിതി. ഒപ്പം കേരള അർബൻ ആൻഡ് റൂറൽ ഡെവലപ്പ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ (കെ.യു.ആർ.ഡി.എഫ്.സി) യിൽ നിന്ന് 49 കോടി രൂപ ലോണെടുക്കാനുള്ള ശ്രമങ്ങളും തുടരും. തുക ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം ആരംഭിക്കും. പി.ഡബ്യൂ.ഡിയിൽ നിന്ന് കെട്ടിടത്തിന്റെ ടെക്നിക്കൽ അനുമതി ലഭിക്കുന്നതോടെ ടെൻഡർ നടപടികളിലേക്ക് കടക്കും. രണ്ടു മാസത്തിനകം തന്നെ പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടത്താനൊരുങ്ങുകയാണ് കോ‌ർപ്പറേഷൻ. ഡി -​ എ​ർ​ത്താ​ണ് പ​ദ്ധ​തി​രേ​ഖ ത​യാ​റാ​ക്കി​യ​ത്. ര​വീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്റെ ജ​ന്മ​ശ​താ​ബ്ദി ഭാ​ഗ​മാ​യി 1973 ഡി​സംബറിൽ ഉദ്ഘാടനം കഴി‌ഞ്ഞ ഹാളാണ് ചോർന്നൊലിക്കാൻ തുടങ്ങിയതോടെ കോർപ്പറേഷൻ പൊളിച്ച് പണിയാൻ തീരുമാനിച്ചത്. തുടർന്ന് 2023 ഓടെ ഹാൾ അടച്ചിടുകയും കഴിഞ്ഞ വർഷം ഒക്ടോബറോടെ കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റി അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ചെയ്തു. 7.6 ല​ക്ഷം രൂ​പ​ ചെലവഴിച്ച് കെ.പി.എം ഓൾഡ് അയേൺ ട്രേഡേഴ്സാണ് കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന പ്രവൃത്തി പൂർത്തീകരിച്ചത്.

ഉയരുന്നത് മൂന്ന് നില കെട്ടിട സമുച്ചയം

ആധുനിക സൗകര്യങ്ങളോടെ മൂന്ന് നിലകളിലായി കോംപ്ലക്‌സ് മാതൃകയിലാണ് പുതിയടൗൺ ഹാൾ പണിയുക. പു​സ്ത​ക ഷോ​പ്പു​ക​ളും മൾട്ടിപ്ലക്സ് തിയറ്ററുകളും കോഫി ഷോപ്പുകളും ഇവിടെയുണ്ടാകും. 2000 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന പ്രധാന ഹാ​ൾ, 150 പേ​ർ​ക്ക് ഇ​രി​ക്കാ​വു​ന്ന മി​നി​ഹാ​ൾ, ആ​ധു​നി​ക ദൃ​ശ്യ ശ്ര​വ്യ സം​വി​ധാ​ന​ങ്ങ​ൾ, ആ​ധു​നി​ക അ​ടു​ക്ക​ള, 500 പേർ​ക്ക് ഭ​ക്ഷ​ണം ക​ഴി​ക്കാ​നു​ള്ള ഡൈ​നിംഗ്ഹാ​ൾ, വിശാലമായ പാ​ർ​ക്കിംഗ് സം​വി​ധാ​നം, പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ​ണം ന​ൽ​കി പാ​ർ​ക്ക് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം, സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ​ക്കും തെ​രു​വ് ക​ലാ​കാ​ര​ന്മാ​ർ​ക്കു​മു​ള്ള 100 പേ​ർ​ക്കെ​ങ്കി​ലും ഇ​രി​ക്കാ​വു​ന്ന ഓ​പ​ൺ ആം​ഫി തി​യ​റ്റ​ർ, ക​വി​താ തെ​രു​വ് തു​ട​ങ്ങി​യവയുമുണ്ടാകും.

'പുതിയ ടൗൺ ഹാളിന്റെ നിർമ്മാണം ആരംഭിക്കാനുള്ള പ്രവർത്തനങ്ങളെല്ലാം തുടങ്ങിക്കഴിഞ്ഞു. പണം ലഭിക്കുന്ന മുറയ്ക്ക് നിർമ്മാണം തുടങ്ങാനാണ് ശ്രമം''

ഒ സദാശിവൻ, മേയർ

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY