SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

കാമുകിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കാമുകനെതിരെ കേസ്

Increase Font Size Decrease Font Size Print Page

പോത്തൻകോട്: കാമുകിയുടെ നഗ്ന ദൃശ്യങ്ങളും വീഡിയോകളും മൊബെെലിൽ പകർത്തി സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും അയച്ച കാമുകനെതിരെ കേസ്.

പോത്തൻകോട് സ്വദേശിയായ 19കാരിയാണ് പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെ (24) പോത്തൻകോട് പൊലീസിൽ പരാതി നൽകിയത്.പെൺകുട്ടി ഏറെനാളായി കിരണുമായി സ്നേഹത്തിലായിരുന്നു.കഴിഞ്ഞ വർഷം തുടക്കത്തിൽ കിരണിന്റെ മാതാപിതാക്കൾ മരിച്ചു.തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ വീട്ടുകാരുടെ അറിവോടെ താമസമാക്കി.ഈ സമയത്ത് കിരൺ സ്വന്തം മൊബൈൽ ഫോണിൽ പെൺകുട്ടിയുടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു.പെൺകുട്ടിയും യുവാവും ബന്ധുക്കളാണ്. പോത്തൻകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

TAGS: CASE DIARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY