SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.33 PM IST

പുതുയുഗ യാത്ര സ്വീകരണം വരച്ചാർത്ത് പ്രചാരണം

Increase Font Size Decrease Font Size Print Page
news-
സംസ്കാര സാഹിതി കുറ്റ്യാടി നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച വരച്ചാർത്ത് രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്യുന്നു

കുറ്റ്യാടി: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് സ്വാഗതം ആശംസിച്ച് വരച്ചാർത്തുമായി കുറ്റ്യാടിയിൽ സംസ്കാര സാഹിതി. 11ന് രാവിലെ ഒമ്പതിനാണ് യാത്രയ്ക്ക് കുറ്റ്യാടിയിൽ സ്വീകരണം. വരച്ചാർത്തിൽ ചിത്രകാരന്മാരും കല സാഹിത്യ സംസ്കാരിക പ്രവർത്തകരും ക്യാൻവാസിൽ കൈയൊപ്പ് ചാർത്തി. ഗാന്ധിജിയുടെ ചിത്രം വരച്ച് എഴുത്തുകാരൻ രാജഗോപാലൻ കാരപ്പറ്റ ഉദ്ഘാടനം ചെയ്തു. സംസ്കാര സാഹിതി ചെയർമാൻ പി.പി ദിനേശൻ അദ്ധ്യക്ഷത വഹിച്ചു. സംസ്കാര സാഹിതി സംസ്ഥാന കമ്മിറ്റി അംഗം പ്രതീഷ് കോട്ടപ്പള്ളി മുഖ്യാതിഥിയായി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ശ്രീജേഷ് ഊരത്ത്, മുസ്ലീം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. അബ്ദുൾ മനാഫ്, കെ.പി. അബ്ദുൾ മജീദ്, പി.പി. ആലിക്കുട്ടി, സി.കെ. രാമചന്ദ്രൻ, പി.കെ. ഷമീർ, ബാലൻ തളിയിൽ, എസ്. ജെ. സജീവ് കുമാർ, ജമാൽ മൊകേരി, ജമാൽ പാറക്കൽ, ഷിജില മഹേഷ്, വി.വിജേഷ്, നസീറ ഫൈസൽ, രമേശ്ബാബു കാക്കന്നൂർ, വി.എം. മഹേഷ്, സി.എച്ച്. മൊയ്തു, വി.വി. അനസ്, വി.ടി. റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY