SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.35 PM IST

മലയോര മോചന യാത്ര സമാപിച്ചു

Increase Font Size Decrease Font Size Print Page
malyoram
മലയോര മോചന യാത്ര

മുക്കം: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പ്രചാരണാർത്ഥം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് വിപിഎ ജലീൽ നയിച്ച തിരുവമ്പാടി നിയോജക മണ്ഡലം യു.ഡി.വൈ.എഫ് നടത്തിയ ദ്വിദിന മലയോര മോചന യാത്ര കാരശ്ശേരി പഞ്ചായത്തിലെ മുരിങ്ങംപുറായിയിൽ സമാപിച്ചു. കോടഞ്ചേരി, തിരുവമ്പാടി, കൂടരഞ്ഞി, മുക്കം കൊടിയത്തൂർ എന്നീ പഞ്ചായത്തുകളിൽ സ്വീകരണം നൽകി. സമാപന സമ്മേളനം മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് ഉദ്ഘാടനം ചെയ്തു. കെ.കോയ അദ്ധ്യക്ഷത വഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാഞ്ചുഷ് മാത്യു, കെ.പി.സി.സി മെമ്പർ എം ധനീഷ് ലാൽ, യുഡിഎഫ് മണ്ഡലം ചെയർമാൻ സികെ കാസിം, കൺവീനർ കെടി മൻസൂർ, ഇപി ബാബു, പിജി മുഹമ്മദ്, സുഫിയാൻ ചെറുവാടി, സലാം തേക്കുംകുറ്റി തുടങ്ങിയവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY