SignIn
Kerala Kaumudi Online
Wednesday, 11 March 2026 3.46 AM IST

കാർ വിൽപ്പനയിൽ നേതൃത്വം നിലനിറുത്തി മാരുതി സുസുക്കി

Increase Font Size Decrease Font Size Print Page
alto

ജനുവരിയിലെ വിൽപ്പന 1,74,529 കാറുകൾ

കൊച്ചി: പുതുവർഷത്തിലെ ആദ്യ മാസത്തിൽ രാജ്യത്തെ വാഹന വിപണിയിലെ നേതൃത്വം മാരുതി സുസുക്കി നിലനിറുത്തി. ഉത്സവ കാലയളവിലെ ഉപഭോഗ ഉണർവും ചരക്ക് സേവന നികുതിയിലെ ഇളവും സൃഷ്‌ടിച്ച മുന്നേറ്റം പുതുവർഷത്തിലെ ആദ്യ മാസം കാർ വിപണിക്ക് തുടരാൻ കഴിഞ്ഞില്ല. കഴിഞ്ഞ മാസം 1,74,529 കാറുകളാണ് കമ്പനി വിവിധ ഡീലർമാർക്ക് കൈമാറിയത്. മുൻ വർഷം ഇതേ കാലയളവിലെ വിൽപ്പന 1,73,599 യൂണിറ്റുകളായിരുന്നു.

മാരുതിയുടെ ചെറുകാറുകളായ ആൾട്ടോ, എസ് പ്രസോ എന്നിവയുടെ വിൽപ്പന നേരിയ വർദ്ധനയോടെ 14,268 യൂണിറ്റുകളായി. കോപാക്‌ട് വാഹനങ്ങളായ ബലനോ, ഡിസയർ, ഇഗ്‌നിസ്, സ്വിഫ്‌റ്റ് എന്നിവയുടെ വിൽപ്പന 72,738 യൂണിറ്റിലേക്ക് താഴ്ന്നു. അതേസമയം എസ്.യു.വി വാഹനങ്ങളുടെ വിൽപ്പനയിൽ ഇത്തവണയും മികച്ച മുന്നേറ്റമുണ്ടായി. ഗ്രാൻഡ് വിറ്റാര, ബ്രെസ തുടങ്ങിയവയുടെ വിൽപ്പന 75,609 യൂണിറ്റുകളായി ഉയർന്നു.

ടാറ്റ മോട്ടോഴ്‌സ് രണ്ടാം സ്ഥാനത്ത്

ടാറ്റ മോട്ടോഴ്‌സിന്റെ ആഭ്യന്തര കാർ വിൽപ്പന കഴിഞ്ഞ മാസം 46 ശതമാനം ഉയർന്ന് 70,222 യൂണിറ്റുകളായി. നെക്സോൺ മോഡലാണ് ഏറ്റവും മികച്ച വിൽപ്പന നേടിയത്. ടാറ്റ പഞ്ച് ഇന്ത്യയിലെ ഏറ്റവും മികച്ച മൂന്നാമത്തെ വിൽപ്പന നേടുന്ന ബ്രാൻഡായി. ടിയാഗോയുടെ മൊത്തം വിൽപ്പന ഏഴ് ലക്ഷം യൂണിറ്റുകൾ കവിഞ്ഞു. നെക്‌സോൺ, പഞ്ച് എന്നിവയ്ക്ക് റെക്കാഡ് വിൽപ്പനയാണ് കഴിഞ്ഞ മാസമുണ്ടായത്.

TAGS: BUSINESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.