SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.32 PM IST

മദ്ധ്യവയസ്കനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrest-

ചിറയിൻകീഴ്: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷൻ സമീപത്തു വച്ച് മദ്ധ്യവയസ്കനെ ആക്രമിച്ച പ്രതികളെ ചിറയിൻകീഴ് പൊലീസ് അറസ്റ്റുചെയ്തു. 7ന് ശാർക്കര പുതുക്കരി ആറ്റുവിളുമ്പിൽ വീട്ടിൽ ദിനേഷിനെ ആക്രമിച്ച കരവാരം സ്വദേശി കുക്കു എന്ന അഖിലേഷ് (25),ആറ്റിങ്ങൽ വേളാർക്കുടി സ്വദേശി രതീഷ് എന്ന ജയരാജ് (35),കിഴുവിലം സ്വദേശി പക്രു എന്ന വ്യാസൻ (32) എന്നിവരെയാണ് പിടികൂടിയത്.

ഫെബ്രുവരി 7ന് രാത്രി 9ഓടെയായിരുന്നു സംഭവം. ദിനേഷിനെ ഇരുമ്പ് കമ്പി കൊണ്ട് തലയിൽ അടിച്ചു മുറിവേൽപ്പിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വിണ ദിനേഷിനെ ചവിട്ടുകയും ഷർട്ട് വലിച്ചുകീറുകയും ചെയ്‌തിരുന്നു. ചിറയിൻകീഴ് സി.ഐ വി.എസ്.അജീഷ്,എസ്.ഐമാരായ ഷജീർ,ശ്രീകുമാർ.എ,സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ബിനു,സുമേഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഫോട്ടോ: അറസ്റ്റിലായ പ്രതികൾ

TAGS: CASE DIARY, CC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY