
നെടുമ്പാശേരി: കപ്രശേരി മോഡൽ ടെക്നിക്കൽ ഹയർ സെക്കൻഡറി സ്കൂളിൽ ഐ.എച്ച്.ആർ.ഡി സംഘടിപ്പിച്ച സംസ്ഥാന ടെക്നോ - കൾച്ചറൽ ഫെസ്റ്റ് 'തരംഗ് " സമാപിച്ചു. സമാപന സമ്മേളനം മുൻ മന്ത്രി എസ്. ശർമ്മ ഉദ്ഘാടനം ചെയ്തു. അൻവർ സാദത്ത് എം.എൽ.എ അദ്ധ്യക്ഷനായി. ഇന്ദ്രജിത് ഉണ്ണി പാലിയത്ത് മുഖ്യാതിഥിയായി. ഐ.എച്ച്.ആർ.ഡി ഡയറക്ടർ വി.എ. അരുൺകുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് സെബ മുഹമ്മദലി, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീദേവി മധു, നൗഷാദ് പാറപ്പുറം, ആർ. സുനിൽ കുമാർ, പ്രമോദ് കുമാർ, കെ. ബിജുമോൻ, സ്കൂൾ പ്രിൻസിപ്പൽ സി. സന്ധ്യ, കെ. ശ്രീധരൻനായർ, കെ.വി. ജിജോ, കെ.എം. മർഫി എന്നിവർ സംസാരിച്ചു.
1600 വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരത്തിൽ കല്ലൂപ്പാറ എൻനീയറിംഗ് കോളേജ് ഓവറോൾ ചാമ്പ്യന്മാരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
