SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.45 PM IST

ബസാർ ജി യു പി എസ് വാർഷികാഘോഷം സമാപിച്ചു

Increase Font Size Decrease Font Size Print Page
d
കാളികാവ് ബസാർ ജി യു പി സ്‌കൂൾ വാർഷികം എ.പി അനിൽകുമാർ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു

കാളികാവ്: മൂന്നുദിവസം നീണ്ടുനിന്ന കാളികാവ് ബസാർ ജി.യു.പി സ്‌കൂളിന്റെ വാർഷികാഘോഷം സമാപിച്ചു. നാടിന്റെ ഉത്സവമായി മാറി നാടൊന്നടങ്കം പങ്കെടുത്ത ആഘോഷ പരിപാടിയുടെ സമാപനം എ.പി.അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിദ്യാലയ സൗന്ദര്യവൽക്കരണത്തിന് എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച് നടത്തുന്ന വികസന പ്രവർത്തിയുടെ നിർമ്മാണ ഉദ്ഘാടനവും എം.എൽ.എ നിർവ്വഹിച്ചു. മൂന്നുദിവസങ്ങളിലായി കുട്ടികൾ ഒരുക്കിയ ദൃശ്യവിരുന്നിൽ മുഴുവൻ കുട്ടികളും വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാലയത്തിലെ എണ്ണൂറിൽപ്പരം കുട്ടികളും അവരുടെ കുടുംബങ്ങളും പങ്കെടുത്ത ആഘോഷ പരിപാടി സ്‌കൂൾ അങ്കണം നിറഞ്ഞു കവിഞ്ഞു. സ്‌കൂളിൽ നിന്നും എൽ.എസ്.എസ്, യു.എസ്.എസ് പരീക്ഷകളിൽ പങ്കെടുത്ത ഇരുപതിലേറെ വിദ്യാർത്ഥികൾക്ക് മൊമെന്റോ വിതരണവും നടത്തി. സമാപന പരിപാടിയിൽ പഞ്ചായത്ത് പ്രസിഡന്റ് രാമാരാജൻ അദ്ധ്യക്ഷത വഹിച്ചു.
ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എൻ.സവാദ്, പി.ടി.ശിഹാബുദ്ദീൻ, മുജീബ് മാസ്റ്റർ, ശങ്കരൻ, ജമാൽ, ജംഷി, പി.രാമചന്ദ്രൻ, ഒ.പി.നവാഫ്, തൊണ്ടിയിൽ മുസ്തഫ, എം.നജീബ് ബാബു, നസീമ, താഹിർ നക്കാസ്,​ പി.ടി.എ പ്രസിഡണ്ട് പി.മഹ്സൂം ഹെഡ്മാസ്റ്റർ ബാബു ഫ്രാൻസിസ് തുടങ്ങിയവർ നേതൃത്വം നൽകി.

TAGS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY