SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.34 PM IST

ഹെൽത്ത് കേരള ഫീൽഡ് കാമ്പെയിൻ

Increase Font Size Decrease Font Size Print Page
news-
കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യുന്നു.

കുറ്റ്യാടി: ആരോഗ്യ സേവനങ്ങൾ, വികസന സംരംഭങ്ങൾ, ജീവിത ശൈലി രോഗ അവബോധ സന്ദേശങ്ങൾ എന്നിവ കുറ്റ്യാടി ഗവ: താലൂക്ക് ആശുപത്രിയിൽ ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഹെൽത്തി കേരള ഫീൽഡ് കാമ്പെയിൻ നടത്തി. കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. കുറ്റ്യാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ മോഹൻദാസ് അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ടി നഫീസ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.എം റോയി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.സി രവീന്ദ്രൻ, കുറ്റ്യാടി താലൂക്ക് ആശുപത്രി എച്ച് .എസ് എം ടി. പ്രമീള എന്നിവർ പ്രസംഗിച്ചു. ആശുപത്രി സൂപ്രണ്ട് ഡോ.കെ.വി.സ്വപ്ന സ്വാഗതം പറഞ്ഞു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY