ബാലുശ്ശേരി: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് നാളെ വൈകീട്ട് 6ന് ബാലുശ്ശേരിയിൽ സ്വീകരണം നൽകും. യാത്രാ സ്വീകരണ പരിപാടിയിൽ ഒരു പഞ്ചായത്തിൽ നിന്ന് ആയിരം പേരെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചതായും യു.ഡി.വൈ.എഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാലുശ്ശേരിയിൽ വിളംബര ജാഥ സംഘടിപ്പിച്ചതായും ഭാരവാഹികൾ പറഞ്ഞു. നിയോജകമണ്ഡലത്തിലെ യു.ഡി.എഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 'മാറാനൊരുങ്ങി ബാലുശ്ശേരി'എന്ന ബാനറിൽ പുതുയുഗയാത്ര സന്ദേശ ജാഥ ഇന്ന് നടക്കും. വാർത്ത സമ്മേളനത്തിൽ യു.ഡി.എഫ് നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ പി.മുരളീധരൻ നമ്പൂതിരി, കൺവീനർ ഡോ. നിസാർ ചേലേരി, കെ.പി.സി.സി അംഗം കെ.രാമചന്ദ്രൻ, ഡി.സി.സി ട്രഷറർ അഡ്വ. പി.രാജേഷ്, എം.പി പോക്കർ കുട്ടി ,വിജീഷ്, വി.ബി, വൈശാഖ് കണ്ണോറ എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
