വെച്ചൂച്ചിറ: വെച്ചൂച്ചിറ എണ്ണൂറാം വയൽ സി.എം.എസ്.എൽ.പി സ്കൂളിന്റെ പുതിയ കെട്ടിട ഉദ്ഘാടനം ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ നിർവഹിച്ചു. റവ.അനിയൻ കെ.പോൾ, അഡ്വ.സ്റ്റീഫൻ ജെ ഡാനിയേൽ, റവ.ജിജി ജോൺ ജേക്കബ്, അഡ്വ.ഷീബ തരകൻ, റവ.സുമോദ് സി ചെറിയാൻ, റവ.ഡോ.പി.കെ കുരുവിള, റവ.സോജി വർഗീസ് ജോൺ തുടങ്ങിയവർ സഹകാർമികത്വം വഹിച്ചു. പൊതു സമ്മേളനം ബിഷപ്പ് ഡോ.മലയിൽ സാബു കോശി ചെറിയാൻ ഉദ്ഘാടനം ചെയ്തു. പുതിയ അക്കാദമിക് ബ്ലോക്കിന്റെ ഉദ്ഘാടനവും സ്മാർട്ട് ക്ലാസ് മുറികളുടെ ഉദ്ഘാടനവും പ്രമോദ് നാരായൺ എം.എൽ.എ നിർവഹിച്ചു. നവീകരിച്ച വിദ്യാലയ മന്ദിരങ്ങളുടെ സമർപ്പണം തിരുവിതാംകൂർ രാജ കുടുംബാംഗം ആദിത്യ വർമ്മ നിർവഹിച്ചു. ഫെയർ ഫീൽഡ് സ്പോർട്സ് സെന്ററിന്റെ ഉദ്ഘാടനം മഹായിടവക വൈദിക സെക്രട്ടറി റവ.അനിയൻ കെ.പോളും,സുവനീർ പ്രകാശനം മഹായിടവക അത്മായ സെക്രട്ടറി അഡ്വ.സ്റ്റീഫൻ ജെ.ഡാനിയേലും, ജൂബിലി ലോഗോ പ്രകാശനം മഹായിടവക റെജിസ്ട്രാർ ഷീബ തരകനും നിർവഹിച്ചു. ജെ.എസ് അടൂർ മുഖ്യ പ്രഭാഷണം നടത്തി. സ്കോളർഷിപ്പുകൾ ജില്ലാ പഞ്ചായത്ത് അംഗം ആരോൺ ബിജിലി പനവേലിലും എൻഡോവ്മെന്റുകൾ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ് രമാദേവിയും വിതരണം ചെയ്തു. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് അംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. സിവിൽ സർവീസിൽ പ്രവേശിച്ച പൂർവ വിദ്യാർത്ഥി ടി.ജി വിജേഷ് കുമാർ, നാല് ഗിന്നസ് റെക്കാഡുകൾ നേടിയ സെബിൻ സജി, മേഴ്സി ഫിലിപ്പ്, ബിന്ദു തോമസ്, രാജി വിജയകുമാർ, മെറിൻ സഖറിയ, പി സി ചെറിയാൻ, സുഗു സി ഉമ്മൻ, ഡോ.മനു വർഗീസ്, ഷീലു മേരി കുര്യൻ, ജോജി തോമസ് വർക്കി, പി.ടി.ജൂലിയൻ, എം.ജെ ജോൺ, ഷൈനു ചാക്കോ, ഷൈനി ജോർജ്, എം.ടി മത്തായി എന്നിവർ പ്രസംഗിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |