ആലുവ: പുക്കാട്ടുപടിയിൽ 1.150 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ മൂർഷിദാബാദ് രഘുനാഥ്പൂർ സ്വദേശി ജിന്നത്ത് ഷെയ്ഖ് (32) എക്സൈസിന്റെ പിടിയിലായി. രാത്രികാലങ്ങളിൽ പുക്കാട്ടുപടിയിൽ കഞ്ചാവ് വില്പന നടക്കുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടന്ന പരിശോധനയിലാണ് പ്രതി കുടുങ്ങിയത്. ഷോൾഡർ ബാഗിൽ കഞ്ചാവ് സൂക്ഷിച്ച് ചില്ലറ വില്പനയ്ക്കായി ഇടപാടുകാരെ കാത്തുനിൽക്കുമ്പോഴാണ് പിടിയിലായത്.
എക്‌സൈസ് ഇൻസ്‌പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ബി. സജീവ്കുമാർ, പ്രിവന്റീവ് ഓഫീസർമാരായ എം.എം. അരുൺകുമാർ, കെ.എസ്. പ്രശാന്ത്, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിഷ്ണു സി.എസ് നായർ, രജിത്ത് ആർ. നായർ എന്നിവരും ചേർന്നാണ് പ്രതിയെ പിടികൂടിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |