വെച്ചൂർ :വെച്ചൂർ അച്ചിനകം സെന്റ് ആന്റണീസ് പള്ളിയിൽ വിശുദ്ധ അന്തോണീസിന്റേയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് ഇന്ന് കൊടിയേറും. ഇന്ന് മുതൽ 15 വരെയാണ് തിരുനാൾ. ഇന്ന് വൈകിട്ട് 6ന് വൈക്കം ഫൊറോന വികാരി ഫാ.ബർക്കുമാൻസ് കൊടക്കൽ കൊടിയേറ്റിനും തുടർന്നുള്ള ദിവ്യബലിക്കും കാർമ്മികത്വം വഹിക്കും. ആരാധനാദിനമായ നാളെ രാവിലെ 6.30ന് ദിവ്യബലി. തുടർന്ന് പൂർണദിന ആരാധന. വൈകിട്ട് 5ന് പൊതുആരാധന. വേസ്പര ദിനമായ 14ന് രാവിലെ 6.30ന് വീടുകളിലേക്ക് അമ്പ് എഴുന്നള്ളിക്കൽ, വൈകിട്ട് 5ന് തിരി വെഞ്ചരിപ്പ്, രൂപം എഴുന്നള്ളിച്ചുവയ്ക്കൽ. തുടർന്ന് പ്രദക്ഷിണം. തിരുനാൾ ദിനമായ 15ന് രാവിലെ 7ന് വിശുദ്ധ കുർബാന. വൈകിട്ട് 5 ന് തിരുനാൾ കുർബാനയ്ക്ക് ഫാ. വർഗീസ് പാലാട്ടി കാർമികത്വം വഹിക്കും. ഫാ, ആന്റോ മംഗലശേരി സി.എം.ഐ. വചനസന്ദേശം നൽകും. തുടർന്ന് തിരുനാൾ പ്രദക്ഷിണം നടത്തും. 16ന് രാവിലെ 6.30ന് മരിച്ചവരുടെ ഓർമയ്ക്കായി ദിവ്യബലിയയും സിമിത്തേരിസന്ദർശനവും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |