കാഞ്ഞങ്ങാട്: ലൈബ്രറി കൗൺസിൽ ഫെബ്രുവരി മൂന്നാം വാരത്തിൽ ഗ്രന്ഥശാലകളിൽ സംഘടിപ്പിക്കുന്ന വിജ്ഞാന വികസന സദസ്സ് വിജയിപ്പിക്കാൻ കാഞ്ഞങ്ങാട് വെസ്റ്റ് മേഖലയിലെ ഗ്രന്ഥശാല പ്രവർത്തക യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിന്റെ ചരിത്രം, കേരളത്തിന്റെ വികസനം വിഷയങ്ങളിൽ പ്രഭാഷണം, ഗ്രന്ഥശാല പരിധിയിലെ പ്രാദേശിക പ്രതിഭകളെയും മുതിർന്ന പൗരൻമാരെയും ആദരിക്കൽ, കലാപരിപാടികൾ എന്നിവ സംഘടിപ്പിക്കും. കാഞ്ഞങ്ങാട് പി സ്മാരകത്തിൽ നടന്ന ഗ്രന്ഥശാല പ്രവർത്തക യോഗം കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ മുൻ സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് പ്രസിഡന്റ് സുനിൽ പട്ടേന അദ്ധ്യക്ഷനായിരുന്നു. ജില്ല ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. പി. പ്രഭാകരൻ മുഖ്യാതിഥിയായി. താലൂക്ക് സെക്രട്ടറി പി. വേണുഗോപാലൻ, മേഖല സമിതി കൺവീനർ പി. സുശാന്ത് എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
