ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ യു.പി, ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി കേരള ചരിത്രവും നവോത്ഥാനവും എന്ന വിഷയത്തിൽ ക്വിസ് മത്സരവും ചിത്രരചനാ മത്സരവും സംഘടിപ്പിച്ചു.
ചിത്രരചനാ മത്സരം വിജയികൾ. യു.പി.വിഭാഗം: അഫിയ മുൻഷാദ് - ഒന്നാം സ്ഥാനം, ഹൈസ്കൂൾ വിഭാഗം: ഭദ്ര.വി. മോഹൻ - ഒന്നാം സ്ഥാനം, ക്വിസ് മത്സരം വിജയികൾ: ശ്രീഹരി. ആർ - ഒന്നാം സ്ഥാനം, ഹൈസ്ക്കൂൾ വിഭാഗം: സത്യകൻ.ഇ.പി - ഒന്നാം സ്ഥാനം നേടി. ലൈബ്രറി പ്രവർത്തകരായ പി. ജയചന്ദ്രൻ, പി.എൻ. പ്രകാശൻ പി. വിജയകൃഷ്ണൻ, പി.എൻ. പ്രേമരാജ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
