SignIn
Kerala Kaumudi Online
Wednesday, 18 February 2026 3.31 PM IST

വിദ്യാർത്ഥികൾ ബീച്ച് ശുചീകരിച്ചു

Increase Font Size Decrease Font Size Print Page
photo
ഡ്രൈവിംഗ് ബീച്ച് ശുചീകരിച്ച മലബാർ കോളേജ് വിദ്യാർത്ഥികളും അദ്ധ്യാപകരും

കൊയിലാണ്ടി: ടൂറിസം കേന്ദ്രങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനും പരിസ്ഥിതി അവബോധം വളർത്തുന്നതിനുമായി മൂടാടി മലബാർ കോളേജ് ഓഫ് ആർട്‌സ് ആൻഡ് സയൻസിലെ ബി.ബി.എ വിഭാഗം വിദ്യാർത്ഥികൾ തിക്കോടി ഡ്രൈവിംഗ് ബീച്ചിൽ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പർ വാഹിദ, ജിംല കെ.വി എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ബി.ബി.എ വിഭാഗത്തിലെ അമ്പതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും പങ്കെടുത്തു. ബീച്ചിലെത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികൾ, കവറുകൾ എന്നിവ നീക്കം ചെയ്ത് തീരം മനോഹരമാക്കുക എന്നതായിരുന്നു ലക്ഷ്യം. ശേഖരിച്ച മാലിന്യങ്ങൾ പിന്നീട് കൃത്യമായ സംസ്കരണത്തിനായി പഞ്ചായത്ത് അധികൃതർക്ക് കൈമാറി.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY