
കൊച്ചി: കഞ്ചാവും ബ്രൗൺ ഷുഗറുമായി അന്യസംസ്ഥാന യുവതിയെ അറസ്റ്റ് ചെയ്തു. അസാം കൗർപ്പാറ സ്വദേശി ലക്കി ബീഗമാണ് (20) ഡാൻസാഫിന്റെ പിടിയിലായത്. തൃക്കാക്കര വാഴക്കാലയിൽ നിന്നാണ് 2.115 കിലോ കഞ്ചാവും 12 ഗ്രാം ബ്രൗൺഷുഗറുമായി കസ്റ്റഡിലെടുത്തത്. വാഴക്കാലയിലെ വാടകവീട്ടിൽ അന്യസംസ്ഥാന തൊഴിലാളിയെന്ന നിലയിൽ തങ്ങി മയക്കുമരുന്ന് കച്ചവടം നടത്തുകയായിരുന്നു. വീട്ടിൽ നടത്തിയ പരിശോധനയിലാണ് മയക്കുമരുന്നുമായി കസ്റ്റഡിയിലെടുത്തത്. ലഹരിവസ്തുക്കളുടെ കാരിയറായാണ് പ്രവർത്തിച്ചിരുന്നത്. കോടതിയിൽ ഹാജരാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |