
കോട്ടയം : ജില്ലാ പൊലീസ് ഡിജിറ്റൽ ഡി.അഡിക്ഷൻ സെന്ററിന്റെ (ഡി.ഡാഡ്) ആഭിമുഖ്യത്തിൽ പാലാ സബ് ഡിവിഷനിലെ ആശാവർക്കർമാർക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു. അഡീഷണൽ എസ്.പി ഇൻചാർജ് പി.ജ്യോതികുമാർ ഉദ്ഘാടനം ചെയ്തു. യാസ്മിർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. പാലാ മുനിസിപ്പൽ ചെയർപേഴ്‌സൺ ദിയ ബിനു മുഖ്യപ്രഭാഷണം നടത്തി. ഡി.ഡാഡ് പ്രോജക്ട് കോ-ഓർഡിനേറ്റർ പ്രീതി പ്രോജക്ട് പരിചയപ്പെടുത്തി. മൊബൈൽ അഡിക്ഷൻ ആൻഡ് മെന്റൽ ഹെൽത്ത് എന്ന വിഷയത്തിൽ ക്ലാസുമുണ്ടായിരുന്നു. ഷൈൻ സൈബർ സെക്യൂരിറ്റി വിഷയത്തിൽ പ്രഭാഷണം നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
