SignIn
Kerala Kaumudi Online
Wednesday, 18 February 2026 6.32 PM IST

കലോത്സവ പ്രതിഭകളെ ആദരിച്ചു

Increase Font Size Decrease Font Size Print Page
2
പടം: സംസ്ഥാന സ്കൂൾ കലോത്സവ പ്രതിഭകൾക്കുള്ള ഉപഹാരങ്ങൾ ഡോ. ഹുസൈൻ രണ്ടത്താണി വിതരണം ചെയ്യുന്നു.

നാദാപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ വിവിധ മത്സരങ്ങളിൽ എ ഗ്രേഡ് നേടിയ നാദാപുരം മേഖലയിലെ പ്രതിഭകളെ മഹാകവി മോയിൻകുട്ടി വൈദ്യർ മാപ്പിളകലാ അക്കാഡമി ഉപകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അക്കാഡമി ചെയർമാൻ ഡോ. ഹുസൈൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. നാദാപുരം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സഫീറ മൂന്നാംകുനി ചടങ്ങിൽ മുഖ്യാതിഥിയായി. ഉപകേന്ദ്രം ചെയർമാൻ വി.സി. ഇക്ബാൽ അദ്ധ്യക്ഷത വഹിച്ചു. എം.കെ.അഷ്റഫ് പ്രതിഭകളെ പരിചയപ്പെടുത്തി. സി.എച്ച്.മോഹനൻ, മുഹമ്മദ് ബംഗളത്ത്, രജീന്ദ്രൻ കപ്പള്ളി, സുമയ്യ പാട്ടത്തിൽ, പി.മുനീർ, അനു പാട്യംസ്, എസ്.കെ. അഷ്റഫ്, ഇ.സിദ്ദീഖ്, ടി.വി. മമ്മു, ഡോ. ഹമീദ് എന്നിവർ പ്രസംഗിച്ചു.

TAGS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY