SignIn
Kerala Kaumudi Online
Wednesday, 22 April 2026 11.12 PM IST

ഓഫീസ് സമയം: നിവേദനം നൽകി

Increase Font Size Decrease Font Size Print Page
office
ഓഫീസ് സമയം

കൊച്ചി: സർക്കാർ ഓഫീസുകളുടെ പ്രവൃത്തിദിവസം അഞ്ചായി കുറയ്‌ക്കാനുള്ള നീക്കം പുന:പരിശോധിക്കണമെന്ന് കൊച്ചിൻ ചേംബർ ഒഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു. ജീവനക്കാരുടെ താത്പര്യങ്ങൾ പരിഗണനയും പ്രാധാന്യവും നൽകുമ്പോൾ പൊതുജനങ്ങളുടെയും വ്യവസായ വാണിജ്യ മേഖലയുടെ താല്പര്യങ്ങളും പരിഗണിക്കണം. ഓഫീസ് കാര്യങ്ങൾ, സാമ്പത്തിക, ഉത്പാദന, ബിസിനസ് മേഖലകൾക്ക് ദോഷകരമാകരുത്. വ്യവസായ വാണിജ്യ മേഖലകൾക്ക് ലഭിക്കേണ്ട അനുമതികൾ, അംഗീകാരങ്ങൾ തുടങ്ങിയവ വൈകുന്നത് പരിഗണിക്കണം. ആറു ദിവസം ഓഫീസുകൾ പ്രവർത്തിച്ചിട്ടും ഫയൽനീക്കം, വകുപ്പുകൾ തമ്മിലുള്ള ഏകോപനം എന്നിവ സുഗമമല്ല. സമയം കുറയ്‌ക്കുന്നത് സർക്കാർ സേവനങ്ങൾ വൈകാനോ മുടങ്ങാനോ കാരണമാകരുതെന്ന് ചേംബർ പ്രസിഡന്റ് വിനോദിനി സുകുമാരൻ പറഞ്ഞു.

TAGS: LOCAL NEWS, ERNAKULAM, COCHIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.