
കണ്ണൂർ: കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് വാർഷികത്തിന്റെ ഭാഗമായി 14ന് കോഴിക്കോട് മാനാഞ്ചിറ മൈതാനത്ത് റാലി നടത്തും. വൈകീട്ട് 3.30ന് തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലയിൽ നിന്നും എഴുന്നൂറോളം പേർ പങ്കെടുക്കും. കോഴിക്കോട് ബീച്ചിലെ ഫ്രീഡം സ്‌ക്വയറിൽ കേണൽ എൻ.ആർ.ആർ വർമ്മ രാജനഗറിൽ നടക്കുന്ന പൊതുസമ്മേളനം എം.കെ.രാഘവൻ എം.പി ഉദ്ഘാടനം ചെയ്യും. സംഘടനയുടെ അറുപതാം വാർഷികം ഇന്ത്യൻ എക്സ് സർവിസസ് ലീഗ് പ്രസിഡന്റ് ഇന്ദ്ര മോഹൻ സിംഗ് ഉദ്ഘാടനം ചെയ്യും. മുൻ സതേൺ ആർമി കമാൻഡർ ലഫ്.ജനറൽ സുരേന്ദ്രനാഥ് മുഖ്യാതിഥിയാകും. വിവിധ യുദ്ധങ്ങളിൽ പങ്കെടുത്ത മുൻ സൈനികരെ ആദരിക്കും. മുൻ സൈനികരുടെ വിവിധ പ്രശ്നങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് സമർപ്പിക്കാനുള്ള അവകാശപത്രിക അംഗീകരിക്കും.വാർത്താസമ്മേളനത്തിൽ കേരള സ്റ്റേറ്റ് എക്സ് സർവിസസ് ലീഗ് ജില്ലാ പ്രസിഡന്റ് വത്സരാജ് മടയമ്പത്ത്, നാരായണൻ പയ്യരട്ട, സി.കെ. വിനോദ് കുമാർ, എൻ. ശാന്ത എന്നിവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
