വടകര: ഗുരുതരമായ ചികിത്സാ വീഴ്ചകൾ തുടർക്കഥയാവുന്ന വടകര ജില്ലാ ഹോസ്പിറ്റലിലേക്ക് യുവമോർച്ച പ്രതിഷേധം സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം 14 കാരിയായ പെൺകുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചതടക്കം നിരന്തരമായി ചികിത്സയിൽ പിഴവ് വരുത്തുകയും തുടങ്ങിയ പ്രശ്നങ്ങൾക്ക് ഉടൻ പരിഹാരം കാണണം എന്നാവശ്യപ്പെട്ടാണ് യുവമോർച്ചയുടെ സമരം.
പരിപാടി യുവമോർച്ച കോഴിക്കോട് നോർത്ത് ജില്ലാ അദ്ധ്യക്ഷൻ അമൽ രാജ് ഉദ്ഘാടനം ചെയ്തു. അഖിൽ നാളോങ്കണ്ടി, അഖിൽ രാജ് കല്ലോട്, ടി.പി വിനീഷ്, ഷിബിൻ പത്മനാഭൻ, രജിത രാഹുൽ, അരുൺ ലാൽ, അമൽ ഷാജി, ശ്രീസൺ,അഭിജിത് കൊയിലാണ്ടി എന്നിവർ നേതൃത്വം നൽകി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
